കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാന പാതയിലെ ടാറിംഗ് വര്‍ക്ക് വൈകുന്നതില്‍ പ്രതിഷേധിച്ച് ഫോട്ടോ എടുത്തു പ്രതിഷേധം

രാജപുരം:കാഞ്ഞങ്ങാട്പാണത്തൂര്‍ സംസ്ഥാന പാതയിലെ ഏഴാംമൈല്‍ മുതല്‍ പൂടംകല്ല് വരെയുള്ള മെക്കാഡം ടാറിംഗ് വര്‍ക്ക് വൈകുന്നതില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍(എ കെ പി എ) രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫേഴ്‌സ് ഒരേസമയം ഫോട്ടോ എടുത്തു പ്രതിഷേധം അറിയിച്ചു. പരിപാടി ചുള്ളിക്കര ഡോണ്‍ബോസ്‌കോ ഫാ ജെയിംസ് ഉദ്ഘാടനം ചെയ്തു യൂണിറ്റ് പ്രസിഡണ്ട് സണ്ണി മണിശ്ശേരി അധ്യക്ഷതവഹിച്ചു. മേഖലാ പ്രസിഡണ്ട് അഷ്‌റഫ് ഫ്രെയിംമട്‌സ്, മേഖലാ സെക്രട്ടറി സുഗുണന്‍ ഇരിയ, ശ്രീനി സിക്മ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന പാതയുടെ പണി വേഗത്തിലാക്കി അല്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും ഫോട്ടോഗ്രാഫേഴ്‌സ് പറഞ്ഞു

Leave a Reply