രാജപുരം : ചാമുണ്ടിക്കുന്ന് ഗവ: ഹൈസ്കൂളിൽ സമഗ്ര ശിക്ഷ കേരളം ഹോസ്ദുർഗ് ബി ആർ സി ആഭിമുഖ്യത്തിൽ പ്രീ പ്രൈമറി രക്ഷകർതൃ ശാക്തീകരണ പരിപാടിയായ ‘സ്നേഹ മധുരം’ സംഘടിപ്പിച്ചു. പനത്തടി പഞ്ചായത്തംഗം കെ.എസ്.പ്രീതി ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.സുഹാസ് കെ അധ്യക്ഷനായി.
ഹോസ്ദുർഗ് ബിപിസി കെ.വി.രാജേഷ് മുഖ്യാതിഥിയായി. എസ്.എം.സി ചെയർമാൻ പി.ദിലീപ്കുമാർ, സ്റ്റാഫ് സെക്രട്ടറി സിന്ധു മോൾ അഴകത്ത്, എംപിടിഎ പ്രസിഡന്റ് സിന്ധു ബാബു എന്നിവർ സംസാരിച്ചു. സനൽ മാസ്റ്റർ, സുജി ടീച്ചർ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ പി.അശോകൻ സ്വാഗതവും, ആനന്ദ ബിന്ദു നന്ദിയും പറഞ്ഞു.