രാജപുരം : ചുള്ളിക്കര സെൻ്റ് മേരീസ് പള്ളിയിൽ പരിശുദ്ധ കന്യകാമറിയത്തിൻ്റെ ജനന തിരുനാളും എട്ടു നോമ്പാചരണവും സെപ്റ്റംബർ 1 മുതൽ 8 വരെ നടക്കും. 1 ന് രാവിലെ 6.40 ന് വികാരി ഫാ.റോജി മുകളേൽ തിരുന്നാൾ കൊടിയേറ്റ് നടത്തും. തുടർന്ന് 6.45 ന് ആരാധന, ജപമാല, ലദീഞ്ഞ് വിശുദ്ധ കുർബാന എന്നിവയ്ക്ക് ഫാ.സെബാസ്റ്റ്യൻ കാർമികത്വം വഹിക്കും 2 ന് വൈകിട്ട് 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരിച്ചിറ കാർമികത്വം വഹിക്കും. തുടർ ദിവസങ്ങളിൽ വൈകിട്ട് 4.30 ന് നടക്കുന്ന തിരുക്കർമങ്ങൾക്ക് ഫാ.ബിജു മാളിയേക്കൽ, ഫാ.ജോൺസൺ വേങ്ങപറമ്പിൽ, ഫാ.സനിഷ് കൈയ്യാലക്കകത്ത്, ഫാ.ജോമോൻ കുന്നക്കാട്ട്തടത്തിൽ, 7 ന് വൈകിട്ട് 4.45 ന് ഫാ.ജോയൽ മുകളേൽ എന്നിവർ കാർമികത്വം വഹിക്കും. തുടർന്ന് ചുള്ളിക്കര കുരിശുപള്ളിയിലേക്ക് ജപമാല പ്രദക്ഷിണം. 8 ന് രാവിലെ 8 മണിക്ക് തിരുക്കർമങ്ങൾ തുടർന്ന് നടക്കുന്ന ആഘോഷമായ സമൂഹബലിക്ക് ഫാ.ഫിനിൽ ഈഴാറാത്ത് ഫാ.സണ്ണി എന്നിവർ കാർമികത്വം വഹിക്കും. ഫാ.സനീഷ് മാവേലിൽ തിരുനാൾ സന്ദേശം നൽകും. തുടർന്ന് സ്നേഹ വിരുന്ന് നടക്കും