രാജപുരം : കല്ലപ്പള്ളിയിൽ വീണ്ടും പുലി ഭീതി. ദൊഡ്ഡമനയിൽ തൊഴുത്തിൽ കെട്ടിയ ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ പുലി കടിച്ച് കൊന്നു. ഇന്നു പുലർച്ചെയാണ് പുലിയിറങ്ങി തൊഴുത്തിൽ കെട്ടിയ പശുക്കുട്ടിയെ കൊന്നത്. ഒരു മാസം മുമ്പും കല്ലപ്പള്ളി ഭീരു ദണ്ഡിലും, രംഗത്ത് മലയിലും പുലിയിറങ്ങി പട്ടികളെ പിടിച്ചിരുന്നു. പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന പ്രസാദ്, വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലതാ അരവിന്ദ്, ക്ഷേമകാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ രാധാകൃഷ്ണ ഗൗഡ, പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം അരുൺ രംഗത്ത് മല, പഞ്ചായത്തംഗം പി.കെ.സൗമ്യമോൾ, വനം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.