
രാജപുരം: കള്ളാർ പഞ്ചായത്ത് കുടുബശ്രീ മോഡൽ സിഡിഎസ്സിന്റെ കീഴിൽ ഒന്നാം വാർഡ് കീർത്തന ജെ എൽജി നടത്തിയ ചെണ്ട് മല്ലിപ്പു കൃഷി പഞ്ചായത്ത്തല ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ ടി.കെ.നാരായണൻ നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്സൺ കെ.കമലാക്ഷി അധ്യക്ഷത വഹിച്ചു. കുടുംബശ്രീ എഡിഎംസി ഇക്ബാൽ, വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത, മെമ്പർമാരായ സബിത, വനജ ഐത്തു, അസിസ്റ്റന്റ് സെക്രട്ടറി രവിന്ദ്രൻ, കൃഷി അസിസ്റ്റന്റ് . ഷാലിനി, സിഡിഎസ് മെമ്പർമാർ, ജെ എൽജി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.