ചുള്ളിക്കര ഓണാഘോഷം: സാംസ്കാരിക സമ്മേളനം സിനിമാ താരം ഉണ്ണിരാജ് ചെറുവത്തുർ ഉദ്ഘാടനം ചെയ്തു.

രാജപുരം : ചുള്ളിക്കര പ്രതിഭ ലൈബ്രറി പൗരാവലി, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന നാൽപതാമത് ഓണാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ സാംസ്ക‌ാരിക സമ്മേളനം സിനിമ താരം ഉണ്ണിരാജ് ചെറുവത്തൂർ ഉദ്ഘാടനം ചെയ്തു. ഓണാഘോഷ കമ്മിറ്റി കൺവീനർ ജിനീഷ് ജോയ് അധ്യക്ഷത വഹിച്ചു. സിനിമ താരവും എഴുത്തുകാരിയുമായ സി.പി.ശുഭ ഓണ സന്ദേശം നൽകി. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ സമ്മാന വിതരണം നടത്തി. രാജപുരം പ്രസ്ഫോറം പ്രസിഡന്റ് രവീന്ദ്രൻ കൊട്ടോടി, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ബി.കെ.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി കെ.വി.ഷാബു സ്വാഗതവും കൺവീനർ സി.കെ.നൗഷാദ് നന്ദിയും പറഞ്ഞു.

Leave a Reply