രാജപുരം : കൊട്ടോടി ഗവ.ഹയർസെക്കണ്ടറി സ്‌കൂൾ 1984-85 എസ്എസ്എൽസി ബാച്ച് കൂട്ടായ്‌മ പൂടങ്കല്ല് പൈനിക്കര ജോയ്സ് ഹോം സ്റ്റേയിൽ ഒരു ദിവസത്തെ ഓണാഘോഷം സംഘടിപ്പിച്ചു. കോർഡിനേറ്റർ സി.ജെ.ചാക്കോ സ്വാഗതം പറഞ്ഞു. കോളിച്ചാൽ ലയൺസ് ക്ലബ് മുൻ പ്രസിഡൻ്റ് സെബാസ്‌റ്റ്യൻ ജോർജ് ഉദ്ഘാടനം ചെയ്തു. കൂട്ടായ്മ പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. കോർഡിനേറ്റർ മേരിക്കുട്ടി, ടി.ദാമോദരൻ, സിസിലി, ഷാജി ചമ്പക്കര, ത്രേസ്യാമ്മ എന്നിവർ സംസാരിച്ചു.
ഇ.ബാലകൃഷ്‌ണൻ, ചന്ദ്രൻ മാവുങ്കാൽ എന്നിവർ ഗാനാലാപനം നടത്തി.
വിവിധ കായിക മത്സരങ്ങളിൽ വിദയിച്ചവർക്ക് വിമുക്‌ത ഭടൻ ബേബി പള്ളിക്കുന്നേൽ സമ്മാന വിതരണം നടത്തി. തമ്പാൻ മുല്ലച്ചേരി നന്ദി പറഞ്ഞു. തുടർന്ന് ഓണസദ്യ നൽകി.