ദിവസങ്ങൾക്ക് മുമ്പ് വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി.

രാജപുരം :  ദിവസങ്ങൾക്ക് മുമ്പ് ജോലി തേടി വിദേശത്തേക്ക് പോയ യുവാവ് നിര്യാതനായി. കോളിച്ചാൽ  പതിനെട്ടാം മൈലിലെ പൂതംപാറയിൽ ജോൺസന്റെ മകൻ റിബിൻ ജോൺസൺ (23) ആണ് ഷാർജയിൽ നിര്യാതനായത്. രണ്ടാഴ്ച മുമ്പാണ് റിബിൻ ജോലി ആവശ്യാർത്ഥം ഷാർജയിലേക്ക് പോയത്. മാതാവ്: ബിന്ദു. സഹോദരി: റിയ (യുകെ).