രാജപുരം : പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള സംസ്ഥാനപാത നവീകരണം സമയബന്ധിതമായി പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് മലനാട് വികസന സമിതി ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ ബളാംന്തോട് വച്ച് നടത്തുന്ന ഉപവാസ സമരത്തിന് ക്നാനായ കത്തോലിക്കാ കോൺഗ്രസ് രാജപുരം ഫൊറോന കൗൺസിൽ പിന്തുണ പ്രഖ്യാപിച്ചു. മലയോര മേഖലയോട് കാണിക്കുന്ന ഈ അനാസ്ഥയ്ക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തി നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും പെട്ടെന്ന് പൂർത്തീകരിക്കാൻ ആവശ്യമായ നടപടി ഉണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. രാജപുരം ഫോറോനാ പ്രസിഡന്റ് ഒ.സി.ജയിംസ് അധ്യക്ഷത വഹിച്ചു. ഫൊറോന വികാരി റവ. ഫാ. ജോസ് അരീച്ചിറ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ഫിലിപ്പ് കൊട്ടോടി, റീജിണൽ വൈസ് പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്ത്, ഫൊറോന സെക്രട്ടറി സിജു ചാമക്കാലയിൽ, തോമസ് അഞ്ചുകണ്ടത്തിൽ, ബേബി ചെട്ടിക്കത്തോട്ടം, ബിജു ഇലവുങ്ക ച്ചാലിൽ, ഫൊറോനയിലെ വിവിധ യൂണിറ്റുകളിലെ ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.