വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി റാണിപുരത്ത്  ചിത്രരചന ക്യാമ്പും പക്ഷിസർവേയും സംഘടിപ്പിച്ചു.

രാജപുരം: വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി കേരള വനം വന്യജീവി വകുപ്പ്, റാണിപുരം വനസംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്തു വനമർമരം ചിത്രരചന  ക്യാമ്പും  കാസർകോട് ബേഡേഴ്സിൻ്റെ നേതൃത്വത്തിൽ റാണിപുരം ബേഡ് സർവേയും നടത്തി. പരിപാടിയിൽ 18ഓളം ചിത്രകാരന്മാരും 40ഓളം പക്ഷി നിരീക്ഷകരും പങ്കെടുത്തു.  വൈകിട്ട് നടന്ന സമാപന സമ്മേളനം പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന  പ്രസാദ് ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ്  എസ്.മധുസൂദനൻ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബി.സേസപ്പ, സെക്ഷൻ സ്റ്റാഫ് അംഗങ്ങൾ, വിഎസ്എസ് അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.

Leave a Reply