പനത്തടി താനത്തിങ്കാലിൽ തെയ്യംകെട്ട് മഹോത്സവത്തിൻ്റെ നെൽകൃഷി കൊയ്ത്തുത്സവം ഒക്ടോബർ 13ന് നടക്കും

‘രാജപുരം : പനത്തടി താനത്തിങ്കാലിൽ 2025 മാർച്ച് 21, 22, 23 തീയ്യതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തിൽ താനം കമ്മിറ്റി ഒരുക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഒക്ടോബർ 13ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കാസർകോട് ഉപ്പള ഷെയ്ക്ക് സായിദ് ഫൗണ്ടേഷൻ ഓൾഡേജ് ഹോം മാനേജിങ് ട്രസ്റ്റി ഇർഫാന ഇഖ്ബാൽ ഉദ്ഘാടനം ചെയ്യും. കരിക്കെ പഞ്ചായത്ത് പ്രസിഡന്റും ആഘോഷ കമ്മിറ്റി ചെയർമാനുമായ എൻ.ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കള്ളാർ പഞ്ചായത്ത് പ്രസിഡന്റ്  ടി.കെ.നാരായണൻ, ബാത്തൂർ കഴകം പ്രസിഡന്റ്  ഇ.കെ.ഷാജി, കൃഷി ഓഫീസർ അരുൺ ജോസ്, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, പനത്തടി പാണ്ഡ്യാലക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്ര പ്രസിഡന്റ്  വി.വി.കുമാരൻ, നെൽകൃഷി നിർമ്മാണ സമിതി ഭാരവാഹികളായ ടി.പി.ശശികുമാർ, ടി.പി.ഹരികുമാർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഒപ്പം ആഘോഷ കമ്മിറ്റി ജനറൽ കമ്മിറ്റി അംഗങ്ങളും മാതൃസമിതി അംഗങ്ങളും നാട്ടുകാരും പരിപാടിയിൽ പങ്കെടുക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ എൻ ബാലചന്ദ്രൻ നായർ, ജനറൽ കൺവീനർ കൂക്കൾ ബാലകൃഷ്ണൻ, ബാത്തൂർ ഭഗവതി ക്ഷേത്ര കഴകം പ്രസിഡന്റ് ഇ.കെ.ഷാജി, ദേവസ്ഥാന പ്രസിഡന്റ് സുകുമാരൻ നായർ വളപ്പിൽ, സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ താനത്തിങ്കാൽ എന്നിവർ അറിയിച്ചു.

Leave a Reply