തെങ്ങിൻ തൈകൾ വിതരണം ചെയ്തു.

രാജപുരം: കാസർകോട് സിപിസിആർഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതി കുടുംബങ്ങൾക്ക് അത്യുൽപാദനശേഷിയുള്ള 460 തെങ്ങിൻ തൈകൾ വിതരണം നടത്തി. സിപിസിആർ ഐ സീനിയർ സയന്റിസ്റ്റ് ഡോ.സുബ്രഹ്മണ്യൻ തെങ്ങിൻ തൈകളുടെ വിതരണം നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആർ ഐ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.സി.തമ്പാൻ ക്ലാസ് എടുത്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ലത അരവിന്ദൻ, അഡ്വ. കെ.രാധാകൃഷ്ണ ഗൗഡ, സുപ്രിയ ശിവദാസ് , അംഗങ്ങളായ എൻ.വിൻസെന്റ്, കെ.കെ.വേണുഗോപാൽ, പനത്തടി കൃഷി ഓഫീസർ അരുൺ ജോസ്, ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ ശരത്ത്, ജില്ല എ.ഡി.സി അംഗം മൈക്കിൾ. എം.പൂവത്താനി, സീനിയർ സിറ്റിസൺ ഫോറം സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു. വാർഡ് അംഗം കെ.ജെ.ജെയിംസ് സ്വാഗതവും പ്രമോട്ടർ കെ.അശ്വതി നന്ദിയും പറഞ്ഞു.

Leave a Reply