രാജപുരം : ടൗണിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ കൊട്ടോടി ഛത്രപതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് കെ.ബാബു അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ജോസ് പുതുശേരിക്കാലായിൽ, എം.കൃഷ്ണകുമാർ, കെ.ഗോവിന്ദൻ കൊട്ടോടി, ബിജെപി ബൂത്ത് പ്രസിഡന്റ് എംമധുസൂദനൻ, ക്ലബ് മുൻ പ്രസിഡന്റ് കെ.പ്രദീപ് കുമാർ, കൊട്ടോടി ഗവ.ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജോബി ജോസഫ്, കെവിവിഇഎസ് കൊട്ടോടി യൂണിറ്റ് പ്രസിഡന്റ് കൃഷ്ണൻ കൊട്ടോടി, ബിഎംഎസ് കൊട്ടോടി യൂണിറ്റ് സെക്രട്ടറി പി.വിജയൻ, സംയുക്ത ഓട്ടോ തൊഴിലാളി യൂണിയൻ സെക്രട്ടറി രാജൻ അയറോട്ട്, യുവശക്തി ക്ലബ് പ്രസിഡന്റ് രാജേഷ് കൊട്ടോടി, ഛത്രപതി ക്ലബ് സെക്രട്ടറി എം.വിഷ്ണു പ്രസാദ് എന്നിവർ പ്രസംഗിച്ചു