രാജപുരം : കോളിച്ചാൽ മൊട്ടയംകൊച്ചിയിലെ എൻ.എസ്.സജി തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആദ്യം പരിയാരം മെഡിക്കൽ കോളേജിലും തുടർന്ന് മംഗലാപുരം കെഎംസി ജ്യോതി ആശുപത്രിയിലുമായി ചികിത്സയിലാണ് ‘ രോഗത്തിന്റെ ഗൗരവം കണക്കിലെടുത്താണ് പരിയാരം മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് സജിയെ മാറ്റിയത്. കഴിഞ്ഞ 70 ലധികം ദിവസങ്ങളായി ആശുപത്രിയിൽ കഴിയുന്ന സജിക്ക് ഇതിനകം ചികിത്സാ ചിലവിനത്തിൽ 13.5 ലക്ഷം രൂപ ചെലവായി. അധികൃതർ സന്മനസ്സ് കാണിച്ചതിനാൽ 5 ലക്ഷം രൂപയോളം ഇളവ് അനുവദിച്ചു. ബാക്കി തുക കണ്ടെത്താൻ വിഷമിക്കുന്ന സജിയുടെ കുടുംബത്തെ സഹായിക്കാൻ പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പഎം.കുര്യാക്കോസിൻ്റെ നേതൃത്വത്തിൽ ചികിത്സാ സഹായ കമ്മിറ്റിക്ക് രൂപം നൽകിയിരിക്കുകയാണ്. ചികിത്സാ സഹായ കമ്മിറ്റി ഇതിനോടകം സുമനസ്സുകളിൽ നിന്നായി മൂന്നര ലക്ഷത്തോളം രൂപ സമാഹരിച്ചു. ആശുപത്രി അധികൃതർ ഇളവ് ചെയ്ത തുക കഴിച്ചാലും ഇനിയും മൂന്നു ലക്ഷത്തിലധികം രൂപ കൂടി വേണം.
മനസ്സിൽ നന്മ വറ്റിയിട്ടില്ലാത്ത മലയോര നിവാസികൾ സജിയുടെ കുടുംബത്തെ ചേർത്തു പിടിച്ചാൽ സജിക്ക് ആശുത്രിയിൽ നിന്നും എത്രയും വേഗം ഡിസ്ചാർജ് വാങ്ങി സ്വന്തം വീട്ടിലേക്ക് മടങ്ങാം. ഇതിനായി ഉദാരമതികളുടെ സഹായം തേടുകയാണ് കുടുംബം .