രാജപുരം: കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യാൻ കാരണക്കാരിയായ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.ദിവ്യ രാജി വെയ്ക്കുക / ആത്മഹത്യ പ്രരണ കുറ്റത്തിന് കേസെടുക്കുക എന്നിവ ആവശ്യപ്പെട്ടു ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ചുള്ളിക്കരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഹരിഷ് പി.നായർ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് മധുസൂദന ബലൂർ അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പർ മീനാക്ഷി ബാലകൃഷ്ണൻ, എം.എം ‘സൈമൺ, വി.ബാലകൃഷ്ണൻ, പി.എ.ആലി, പി.കെ.ബാലചന്ദ്രൻ , സോമി മാത്യു, വിനോദ് കപ്പിത്താൻ, ബി.അബ്ദുള്ള, വി.കെ.ബാലകൃഷ്ണൻ, സി.രേഖാ, ആൻസി ജോസഫ്, സജി പ്ലാച്ചേരിപ്പുറത്ത്, രാജീവ് ചീരോൾ, സജി പ്ലാച്ചേരി കള്ളാർ, സി.കൃഷ്ണൻ നായർ, എ.കുഞ്ഞിരാമൻ അയ്യങ്കാവ്, സജി മണ്ണൂർ, എം.യു.തോമസ്, നാരായണൻ ചുള്ളിക്കര, സണ്ണി
ഇലവുങ്കാൽ, ജോസ് മണിയൻ കോട്ട്,സിന്റോ പാലത്തിനടിയിൽ, ബി.അജിത്ത് കുമാർ ,
വിനോദ് ജോസഫ്,
ജയിൻ ചുള്ളിക്കര എന്നിവർ നേതൃത്വം നൽകി.