രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാധ്യാപകൻ എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ കുട്ടികൾക്ക് കേരളപ്പിറവി സന്ദേശം നൽകി. മധുരം നുകർന്നും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും കുട്ടികൾ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.