രാജപുരം : ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇടവകയിലെ മുതിർന്ന പൗരന്മാർക്കായി റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിനോദ,സൗഹൃദ ഉല്ലാസയാത്ര നടത്തി. പ്രായം കുറെ ആയില്ലേ ഇനി വീട്ടിൽ ഇരിക്കൂ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാടിൽ നിന്ന് പ്രായമുയർത്തുന്ന വെല്ലുവിളികളെ നേരിട്ട അവർ ആടിയും, പാടിയും, സൗഹൃദം പുതുക്കിയും, പഴയകാല അനുഭവങ്ങൾ പങ്കുവെച്ചും ഒരു ദിവസം റാണിപുരത്ത് ചെലവഴിച്ചു. രാജപുരം ഹോളി ഫാമിലി ഫൊറോനാ വികാരി ഫാ. ജോസ് അരീച്ചിറ സംഗമം ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേറ്റർ ബാലചന്ദ്രൻ കൊട്ടോടി മുഖ്യ അതിഥിയായിരുന്നു. ക്നാനായ കത്തോലിക്ക കോൺഗ്രസ് ഫൊറോന പ്രസിഡന്റ് ജെയിംസ് ഒരപ്പാങ്കൽ അധ്യക്ഷത വഹിച്ചു. സോനു ചെട്ടിക്കതോട്ടത്തിൽ, സജി ഒരാപ്പാങ്കൽ,ജിജി കിഴക്കെപുറത്ത്, ജോൺസൺ തൊട്ടിയിൽ,മാത്യു കുഴിക്കാട്ടിൽ, ജോസ് നിരപ്പേൽ, മായ സാബു കദളിമറ്റം എന്നിവർ സംസാരിച്ചു.