കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എഴുപതാം വാർഷികം: രാജ് മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു.

രാജപുരം: കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എഴുപതാംവാർഷികാഘോഷവവും യാത്രയയപ്പ് സമ്മേളനവും രാജ്മോഹൻ ഉണ്ണിത്താൻ എം പി ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ , കള്ളാർ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാൻ്റിംങ്ങ് കമ്മിറ്റി ചെയർമാൻ സന്തോഷ് വി.ചാക്കോ, കള്ളാർ പഞ്ചായത്തംഗങ്ങളായ ജോസ് പുതുശ്ശേരിക്കാലായിൽ , എം .കൃഷ്ണകുമാർ, ബേഡഡു പഞ്ചായത്തംഗം ശങ്കരൻ, പ്രധാനധ്യാപിക ബിജി ജോസഫ്, പി ടി എ പ്രസിഡൻ്റ് സി.കെ.ഉമ്മർ, മദർ പി ടി എ പ്രസിഡൻ്റ് എം.ഷീല, സീനിയർ അസിസ്റ്റൻ്റ് ഷിനിത്ത് പാട്യം, സ്റ്റാഫ് സെക്രട്ടറി എം.സുമതി, സ്കൂൾ ചെയർമാൻ ജസ്റ്റിൻ ജോസഫ് എന്നിവർ സംസാരിച്ചു. സിനിയർ അസിസ്റ്റൻ്റ് ജിൻസി മാത്യു റിപ്പോർട്ട് അവതരിപ്പിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ് ജോബി ജോസഫ് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ബി’അബ്ദുള്ള നന്ദിയും പറഞ്ഞു. തുടർന്ന് പ്രീ പ്രൈമറി, പ്രൈമറി, ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി കുട്ടികൾ അണിനിരന്ന കലാസന്ധ്യയുംയും 70 കുട്ടികൾ അണിനിരന്ന നൃത്ത സംഗീതശിൽപ്പവും നടന്നു.

Leave a Reply