
രാജപുരം: ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. പ്രശസ്ത ഗായകൻ ലിബിൻ സ്കറിയ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോസ് കളത്തിപ്പറമ്പിൽ സ്വാഗതം ആശംസിച്ചു. സി എഫ് ഐസി ഇന്ത്യൻ പ്രൊവിൻസ് സുപ്പീരിയർ ഫാ.വർഗീസ് കൊച്ചുപറമ്പിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ച് ജൂബിലി ലോഗോ പ്രകാശനം ചെയ്തു . പനത്തടി ഫൊറോന വികാരി ഫാ.ജോസഫ് വാരണത്ത് മുഖ്യപ്രഭാഷണം നടത്തി. .പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം.കുര്യാക്കോസ് , പതിനഞ്ചാം വാർഡ് മെമ്പർ കെ.കെ.വേണുഗോപാൽ , പി ടി എ പ്രസിഡണ്ട് സുരേഷ് ഫിലിപ്പ് എന്നിവർ സംസാരിച്ചു. അഡ്മിനിസ്ട്രേറ്റർ ഫാ.സാലു മാത്യു പുളിമൂട്ടിൽ നന്ദി പറഞ്ഞു. തുടർന്നു വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.