
രാജപുര: ഹോളി സ്പിരിറ്റ് ദേവാലയത്തില്‍ തിരുനാള്‍ ആഘോഷത്തിന് ജനുവരി 24നു വൈകുന്നേരം 4.30നു ഫാ.ജോയിസ് കാരിക്കാത്തടം കൊടിയേറ്റും. തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാന, വചനസന്ദേശം-ഫാ.തോമസ് മണവത്ത്. ആറിനു സെമിത്തേരി സന്ദര്‍ശനം, ഒപ്പീസ്. 6.30നു ഭക്തസംഘടനകളുടെ വാര്‍ഷികാഘോഷം. 25നു വൈകുന്നേരം 5 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചനസന്ദേശം-ഡോ.മാത്യു പട്ടമന. 6.30നു ടൗണ്‍ കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണം. രാത്രി 7.30നു തിരുനാള്‍ സന്ദേശം-ഫാ.മൈക്കിള്‍ മഞ്ഞക്കുന്നേല്‍. 8.30നു നാടക . സമാപനദിനമായ 26നു രാവിലെ 10 മണിക്ക് ആഘോഷമായ തിരുനാള്‍ പാട്ടുകുര്‍ബാന, വചനസന്ദേശം- ഡോ.ജേക്കബ് വെണ്ണായപ്പിള്ളില്‍. 11.30നു ലദീഞ്ഞ്, പ്രദക്ഷിണം. ഉച്ചയ്ക്കു 12.30നു സ്‌നേഹവിരുന്ന്.