ഉദയപുരം ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തീയതികളില്‍ നടക്കും

രാജപുരം: ഉദയപുരം ശ്രീദുര്‍ഗാ ഭഗവതി ക്ഷേത്ര മഹോത്സവം ജനുവരി 23, 24, 25 തീയതികളില്‍ നടക്കുമെന്ന് ക്ഷേത്രം രക്ഷാധികാരികളായ എൻ.പി. ബാലസുബ്രമണ്യന്‍, ഗോപാലന്‍ വാഴവളപ്പ്, ക്ഷേത്രം പ്രസിഡന്റ് കെ.ദാമോദരന്‍ നായര്‍ കണ്ടത്തില്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബി.കുഞ്ഞമ്പു, ക്ഷേത്രം സെക്രട്ടറി കെ.വി.ബൈജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
23 ന് രാവിലെ 5 മണിക്ക് നട തുറക്കല്‍. 6 മണിക്ക് ഗണപതിഹോമം. 7:30ന് ഉഷപൂജ. 9 മണിക്ക് ലളിത സഹസ്രനാമം. 10:30ന് കലവറ ഘോഷയാത്ര ഉദയപുരം ടൗണില്‍ നിന്ന് വിവിധ ഗൃഹലക്ഷ്മി സഭകളുടെ നേതൃത്വത്തില്‍ ആരംഭിക്കും. 10:35 ന് ഭക്തിഗാനസുധ. ഉച്ചയ്ക്ക് 12: 30ന് മഹാപൂജ, പ്രസാദ വിതരണം. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 6 മണിക്ക് ദീപാരാധന. 6:30 മുതല്‍ ഭജന. 7:30ന് ശാസ്ത്രീയ നൃത്ത അരങ്ങേറ്റം. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.
24ന് രാവിലെ 5 മണിക്ക് നട തുറക്കല്‍. 6 മണിക്ക് ഗണപതിഹോമം. 7:30ന് ഉഷപൂജ. 9 മണിക്ക് ആനപ്പന്തല്‍ ഉയര്‍ത്തല്‍. 9:15ന് ലളിത സഹസ്രനാമം. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 6 മണിക്ക് എരുമക്കുളം ശ്രീ ധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ നിന്നും താലപ്പൊലിയേന്തിയ ബാലികന്മാര്‍, മുത്തുക്കുടകള്‍, വിവിധ വാദ്യമേളങ്ങള്‍ , ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയുടെ അകമ്പടിയോടുകൂടി വര്‍ണ്ണശബളമായ ഘോഷയാത്ര ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. 6: 30ന് ദീപാരാധന 7 മണിക്ക് തിരുവത്താഴത്തിന് അരി അളക്കല്‍. 8 മണിക്ക് അത്താഴപൂജ. 9 മണിക്ക് കുട്ടികളുടെ നൃത്ത അരങ്ങേറ്റം. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍.

മഹോത്സവത്തിന്റെ അവസാന ദിവസമായ 25ന് രാവിലെ 5 മണിക്ക് നട തുറക്കല്‍. 6 മണിക്ക് ഗണപതിഹോമം. 7: 30ന് ഉഷപൂജ. 9 മണിക്ക് ലളിത സഹസ്രനാമം. 10 മണിക്ക് പുല്ലാങ്കുുഴല്‍ രാഗാര്‍ച്ചന. ഉച്ചയ്ക്ക് 12 മണിക്ക് മഹാപൂജ, പ്രസാദ വിതരണം. തുടര്‍ന്ന് അന്നദാനം. വൈകുന്നേരം 6 മണിക്ക് തായമ്പക. 7:30ന് ശാസ്ത്രീയ നൃത്തവിരുന്ന്. 8 മണിക്ക് അത്താഴപൂജ. 8:30 മുതല്‍വിവിധ കലാപരിപാടികള്‍. 10 മണിക്ക് ശ്രീഭൂതബലി എഴുന്നള്ളത്ത്. തുടര്‍ന്ന് നൃത്തോത്സവത്തോട് കൂടി മഹോത്സവത്തിന് സമാപനമാകും. ജനുവരി 26ന് രാത്രി 8 മണിക്ക് ക്ഷേത്രാധീനതയിലുള്ള കാവില്‍ തെയ്യംകൂടല്‍. 27ന് ഉച്ചയ്ക്ക് 12:30ന് കരിഞ്ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങളുടെ പുറപ്പാട് എന്നിവ നടക്കും.

Leave a Reply