കോടോം ബേളൂർ പഞ്ചായത്തിൽ ഭിന്നശേഷി കലാമേള സംഘടിപ്പിച്ചു.

രാജപുരം : കേടോം ബേളൂർ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഉണർവ് എന്ന പേരിൽ ഭിന്ന ശേഷി കലാമേള ആവേശകരമായി.
ശാരിരിക വെല്ലുവിളികളെ അതിജീവിച്ച് അവർ പാട്ടുപാടി, നൃത്തം ചവിട്ടി. എല്ലാവരും ഒന്നിനൊന്ന് മെച്ചപ്പെട്ട രീതിയിൽ പരിപാടികൾ അവതരിപ്പിച്ച് കൈയടി നേടി. പങ്കെടുത്ത മുഴുവൻ പേർക്കും  സമ്മാനം നൽകി. പഞ്ചായത്ത് അങ്കണത്തിൽ നടന്ന പരിപാടി പ്രസിഡന്റ്  പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിൽപെട്ടവരുടെ മാനസികവും ശാരീരികവുമായ ഉന്മേഷത്തിനും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനും വേദിയൊരുക്കുക എന്ന ഉദ്ദേശത്തോടു കൂടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പ്രസിഡൻ്റ് പറഞ്ഞു. വൈസ് പ്രസിഡണ്ട് പി.ദാമോദരൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്‌ കമ്മിറ്റി ചെയർമാൻ രജനി കൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ. ശൈലജ, പി.ഗോപാലകൃഷ്ണൻ എൻ.എസ്. ജയശ്രീ, പഞ്ചായത്ത് മെമ്പർമാരായ ഇ.ബാലകൃഷ്ണൻ, പി.ഗോപി, നിഷ അനന്തൻ, എം.വി.ജഗന്നാഥ്‌ , ബിന്ദു രാമകൃഷ്ണൻ, പി.ഷീജ, ജിനി ബിനോയ്, അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണൻ വരയിൽ, ആസൂത്രണ സമിതി അംഗം രാമചന്ദ്രൻ മാസ്റ്റർ  തുടങ്ങിയവർ സംസാരിച്ചു.ഐ സി ഡി എസ് സൂപ്പർവൈസർ കെ. എ.മിനി സ്വാഗതവും, പി.വി.ജയന്തി നന്ദിയും പറഞ്ഞു

Leave a Reply