
രാജപുരം: കോടോത്ത്
ഡോ. അംബേദ്കർ ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂളിലെ എൻ എസ് എസ് യൂണിറ്റിൻ്റെ തനതിടം പ്രവർത്തനങ്ങളുടെ ഭാഗമായി വോളണ്ടീയർമാർ തയ്യറാക്കിയ ചുമർ ചിത്രങ്ങളുടെ സമർപ്പണം നടത്തി. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ ചുമർ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. വോളണ്ടിയർ ലീഡർ എസ്.കെ . അഭിഷേക് സ്വാഗതവും ടി. എസ്. കൃഷ്ണജിത് നന്ദിയും പറഞ്ഞു. പ്രിൻസിപ്പാൾ പി.എം .ബാബു, എസ് എം സി ചെർമാൻ ടി.ബാബു, പ്രോഗാം ഓഫീസർ കെ.ജയരാജൻ, ഹെഡ് മാസ്റ്റർ കെ.അശോകൻ , ചിത്രകല അധ്യാപകൻ ജസ്റ്റിൻ റാഫേൽ, കായിക അധ്യാപകൻ കെ.ജനാർദ്ദനൻ , സ്റ്റാഫ് സെക്രട്ടറി
കെ.സുകുമാരൻ, ടി.കോരൻ, അധ്യാപകർ, നാട്ടുകാർ , വിദ്യാർത്ഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു..