പനത്തടി രാജപുരം ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ പടുപ്പ് സാന്‍ജിയോ സ്‌കൂള്‍ മൈതാനത്തെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി

  • പടുപ്പ: പനത്തടി രാജപുരം ഫൊറോനകളുടെ ആഭിമുഖ്യത്തില്‍ പടുപ്പ് സാന്‍ജിയോ സ്‌കൂള്‍ മൈതാനത്തെ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന് തുടക്കമായി. പോട്ട ധ്യാനകേന്ദ്രത്തിലെ ഫാ.ബിനോയ്‌ലിന്‍,ധ്യാനപ്രഘോഷകന്‍ മാരിയോ ജോസഫ് എന്നിവര്‍ നയിക്കുന്ന കണ്‍വെന്‍ഷന്‍ തലശ്ശേരി അതിരൂപത സഹായമെത്രാന്‍ ജോസഫ് പാംപ്ലാനി ദിവ്യബലിയര്‍പ്പിച്ചു ഉദ്ഘാടനം ചെയ്തു. നാളെ ഫാ.ഷാജി വടക്കേത്തൊട്ടി,ഡിസംബര്‍ ഒന്നിന് തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍ ജോര്‍ജ് എള്ളൂക്കുന്നേല്‍ ദിവ്യബലി അര്‍പ്പിക്കും. സമാപന ദിവസമായ രണ്ടിന് അതിരൂപതാ മെത്രാപ്പോലീത്ത മാര്‍. ജോര്‍ജ് ഞരളക്കാട്ട് തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും. അന്ന് രാവിലെ ഒന്‍പത് മുതല്‍ നാലുവരെ യുവജന സെമിനാറും നടത്തപ്പെടും. ദിവസവും വൈകിട്ട് 4ന് ജപമാലയും നാലരയ്ക്ക് ദിവ്യ ബലിയുമായി കണ്‍വെന്‍ഷന്‍ തുടങ്ങുന്നതാണ്.ഒടയംചാലില്‍ നിന്ന് ചുള്ളിക്കര കൊട്ടോടി വഴിയും പൂടംകല്ലില്‍ നിന്ന് രാജപുരം മാലക്കല്ല് കരിവേടകം വഴിയുംവാഹനസര്‍വീസ്ഏര്‍പ്പെടുത്തിയിട്ടുണ്ട്

Leave a Reply