- രാജപുരം :കോടോം-ബേളൂര്‍ പഞ്ചായത്തിലെ രണ്ട് പതിറ്റാണ്ട് കാലത്തെ സ്വപ്ന പദ്ധതിയായ ഓടയംചാല്‍ ബസ്റ്റാന്റ് ആന്റ് ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനം മന്ത്രി എ സി മൊയ്തീന്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. പഞ്ചായത്ത് സെക്രട്ടറി എം കെ രാധകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡിഡിപി ടി ജെ അരുണ്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എല്‍ ഉഷ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ഭൂപേഷ്, ടി വി ഉഷ, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ടി ബാബു, പി ദാമോദരന്‍, മെമ്പര്‍ സുമിത്ര രാമന്‍, സിപിഐ എം ഏരിയ സെക്രട്ടറി എം വി കൃഷ്ണന്‍, ബിനോയി ആന്ററി, യു തമ്പാന്‍ നായര്‍, ടി കൃഷ്ണന്‍, ടി കോരന്‍, സൗമ്യവേണുഗോപാലന്‍, എം എസ് ഹമീദ്, ഷാജു ജോസഫ്, ജോസഫ് വടകര എന്നിവര്‍ സംസാരിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ സി മാത്യു സ്വാഗതവും, സനല്‍ എ തോമസ് നന്ദിയും പറഞ്ഞു.