- രാജപുരം: മാലക്കല്ലില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് മംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെരുമ്പള്ളി പുല്കുഴിയിലെ അഖിലിന് ജെസിഐ ചുള്ളിക്കര ധനസഹായം നല്കി. പ്രസിഡന്റ് എന്‍.കെ. മനോജ് കുമാര്‍ മാലക്കല്ല് ലൂര്‍ദ് മാതാ പള്ളി വികാരി ഫാ.ബൈജു എടാട്ടിന് നല്കി. മുന്‍ പ്രസിഡന്റ് സുരേഷ് കുക്കള്‍, ഡയറക്ടര്‍മാരായ മനോജ് മരിയ, കെ.അഷറഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.