
രാജപുരം : തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽമലബാർ ക്നാനായ കുടിയേറ്റ ദിനാചരണവും പ്രൊഫസർ .വി.ജോ.കണ്ടോത്ത് അനുസ്‌മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്
ഉദ്ഘാടനം ചെയ്തു. കുടിയേറ്റ ജനതയുടെ ത്യാഗപൂർണമായ ജീവിത മാതൃക പുതുതലമുറ സ്വായത്തമാക്കണമെന്ന അദ്ദേഹം പറഞ്ഞു.
കെസിസി മലബാർ റിജിയണൽ പ്രസിഡൻ്റ് ജോസ് കണിയാപറമ്പിൽ അധ്യക്ഷത വഹിച്ചു. കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. കാസർകോട്ജ എം പി മോഹൻ ഉണ്ണിത്താൻ മുഖ്യ പ്രഭാഷണം നടത്തി. കോട്ടയം അതിരൂപത പ്രൊ. പ്രോട്ടോ സിഞ്ചലുസ് ഫാ.തോമസ് ആനിമൂട്ടിൽ കുടിയേറ്റ പിതാക്കന്മാരെ ആദരിച്ചു. സ്വാഗത സംഘ ചെയർമാൻ ഫാ.ജോയി കട്ടിയാങ്കൽ, കെസിവൈഎൽ മലബാർ റീജിയണൽ ചാപ്ലിയൻ ഫാ.സൈജു മേക്കര, കെസിവൈഎൽ മലബാർ റിജിയണൽ പ്രസിഡൻ്റ് ജാക്സൻ സ്‌റ്റീഫൻ,, കെസിഡബ്ല്യുഎ മലബാർ റീജിയണൽ പ്രസിഡൻ്റ് ബിൻസി ടോമി തുടങ്ങിയവർ സംസാരിച്ചു. കെസിസി അതിരൂപത പ്രസിഡൻ്റ് ബാബു പറമ്പടത്തുമലയിൽ പ്രൊഫസ .കണ്ടോത്ത് അനുസ്‌മരണം നടത്തി. കെസിസി അതിരുപത പ്രസിഡന്റ് ബേബി മുളവേലിപ്പുറത്ത്, കെസിവൈഎൽ അതിരൂപത പ്രസിഡൻ്റ് ജോണീസ് പി.സ്റ്റീഫൻ, കെസിസി രാജപുരം ഫൊറോന പസിഡൻ്റ് ഒ.സി.ജയിംസ്, കെസിഡബ്ല്യുഎ രാജപുരം ഫൊറോന പ്രസിഡൻ്റ് പെണ്ണമ്മ ജയിംസ്, കെസിവൈഎൽ രാജപുരം ഫൊറോന പ്രസിഡൻ്റ് ബെന്നറ്റ് പി.ബേബി എന്നിവർ സമ്മാനദാനം നിർവഹിച്ചു.
സ്വാഗത സംഘം വർക്കിങ് ചെയർമാൻ രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീചിറ സ്വാഗതവും, കെസിസി മലബാർ റീജിയൻ സെക്രട്ടറി ഷിജു കുറാനയിൽ നന്ദിയും പറഞ്ഞു