
രാജപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാർഥം ഭേദഗതി നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭ കാസർകോട് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചരണജാഥ സമാപന സമ്മേളനം വെള്ളരിക്കുണ്ടിൽ സി.പി.ഐ .ജില്ലാ സെക്രട്ടറി സി.പി. ബാബു ഉദ്ഘാടനം ചെയ്തു.കിസാൻസഭ മണ്ഡലം കമ്മറ്റി സെക്രട്ടറി കുഞ്ഞമ്പു സ്വാഗതം പറഞ്ഞു.
സി.പി.ഐ വെള്ളരിക്കുണ്ട് ലോക്കൽ സെക്രട്ടറി വി.കെ ചന്ദ്രൻ
അധ്യക്ഷത വഹിച്ചു.കിസാൻ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം.അസിനാർ, അഡ്വക്കേറ്റ് സുരേഷ് ബാബു, കെ എസ് കുര്യാക്കോസ്, കെ.പി.സഹദേവൻ, മുൻ എം എൽ എം.കുമാരൻ , കിസാൻ സഭ ജില്ലാ കമ്മറ്റി അംഗം ബി.രത്നാകരൻ നമ്പ്യാർ , കിസാൻസഭ ജില്ലാ സെക്രട്ടറി
ജാഥ ലീഡർ കെ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.