.
രാജപുരം: മാലക്കല്ല് സെന്റ് മേരിസ് എയു പി സ്കൂളിൽ നിന്നും 30 വർഷത്തെ സ്തുത്യർഹ സേവനത്തിന് ശേഷം വിരമിക്കുന്ന അധ്യാപകൻ ബിജു പി.ജോസഫിന് സ്കൂളിന്റെയും പിടിഎയുടെയും കുട്ടികളുടെയും യാത്രയയപ്പ് നൽകി. നാലാം വാർഡ് മെമ്പർ മിനി ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.. ഫോട്ടോ അനാച്ഛാദനവും ഉപഹാര സമർപ്പണവും സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ടിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി എ, മൂന്നാം വാർഡ് മെമ്പർ സനിത ജോസഫ്, അഞ്ചാം വാർഡ് മെമ്പർ സി.എം.സാബു, പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, മദർ പി ടി എ പ്രസിഡന്റ് സുമിഷ പ്രവീൺ, സ്റ്റാഫ് സെക്രട്ടറി മോൾസി തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ അന്നാ മരിയ മഞ്ചേഷ്, പാർവതി കൃഷ്ണ, ജോയിസ് ജോൺ എന്നിവർ സംസാരിച്ചു. ബിജു പി .ജോസഫ് മറുപടി പ്രസംഗം നടത്തി.
