വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി

രാജപുരം:വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി . ഗ്രന്ഥശാലകളിലെ പുസ്തകങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനുള്ള പദ്ധതിക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം തുടക്കമിട്ടു. ലൈബ്രറി കൗണ്‍സിലിന്റെ വായന വസന്തം പദ്ധതിയുടെ ഭാഗമായാണ് വായനശാലയില്‍ പദ്ധതി ആരംഭിച്ചത്. ഗ്രന്ഥാലയത്തിന്റെ പരിധിയിലും നൂറു വീടുകള്‍ കേന്ദ്രീകരിച്ചാകും പുസ്തക വിതരണം നടത്തുന്നത്. മാസത്തില്‍ ആറു ദിവസം ലൈബ്രേറിയന്‍ വീടുകളിലെത്തി പുസ്തക വിതരണം നടത്തും. താലുക്ക് എക്‌സിക്യൂട്ടിവ് അംഗം കെ കൃഷ്ണന്‍ റിട്ടേഡ് അധ്യാപിക കുടുന്നനാംകുഴിയില്‍ ചിന്നമ്മക്ക് പുസ്തകം നല്‍കി ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് വി എ പുരുഷോത്തമന്‍ അധ്യക്ഷനായി. ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം പത്മനാഭന്‍ മാച്ചിപ്പള്ളി, മുന്‍ പട്ടാള മേധാവി കെ കെ തോമസ്, ബിജു തോമസ്, കെ നളിനാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ കെ രാജേന്ദ്രന്‍ സ്വാഗതവും, ലൈബ്രേറിയന്‍ സമ്യ അജീഷ് നന്ദിയും പറഞ്ഞു.

Leave a Reply