
രാജപുരം: 2024 25 അദ്ധ്യായന വർഷത്തിലെ അക്കാദമിക അവതരണമായ പഠനോത്സവം മലക്കല്ല് സെൻ്റ് മേരീസ് യുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ അസിസ്റ്റൻ മാനേജർ ഫാ.ടിനോ ചാമക്കാലായിൽ അധ്യക്ഷത വഹിച്ചു വാർഡ് മെമ്പർ മിനി ഫിലിപ്പ്, പിടിഎ പ്രസിഡൻറ് എ. സി.സജി , മദർ പിടിഎ പ്രസിഡണ്ട് ഷൈനി ടോമി, സ്കൂൾ ഹെഡ്മാസ്റ്റർ എം.എ.സജി, എസ്.ആർ.ജി. കൺവീനർ മോൾസി എന്നിവർ സംസാരിച്ചു. വിവിധ ക്ലാസ്സുകളുടെ മാഗസിനുകൾ പ്രകാശനം ചെയ്തു. മികച്ച വിദ്യാലയമായ സെൻമേരിസ് എ യു പി സ്കൂൾ മാലക്കല്ലിൻ്റെ പഠന നേട്ടങ്ങളുടെ അവതരണമായ പഠനോത്സവം രാവിലെ ക്ലാസ് തലവും ഉച്ചകഴിഞ്ഞ് സ്കൂൾതലവും എന്നിങ്ങനെ രണ്ട് ഘട്ടങ്ങളായാണ് നടന്നത് 600 ൽ പരം കുട്ടികളുടെ പഠന നേട്ടങ്ങളുടെ അവതരണവും 300ൽ അധികം രക്ഷിതാക്കളുടേയും നാട്ടുകാരുടെയും സാന്നിധ്യം കൊണ്ട് പഠനോത്സവം നാടിൻ്റെ ഉത്സവമായി മാറി.