
രാജപുരം: കുടുംബശ്രീ ജില്ലാ മിഷൻ, കള്ളാർ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസ് പട്ടിക വർഗ സുസ്ഥിര വികസന പദ്ധതി 2024-25 പരമ്പരാഗത ഭക്ഷ്യ പ്രദർശനമേള കള്ളാർ പഞ്ചായത്തിലെ കപ്പള്ളി ഉന്നതിയിൽ വെച്ച് നടത്തി.
പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ നാരായണൻ അവർകൾ ഉത്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീതയുടെ അദ്ധ്യക്ഷത വഹിച്ചു. മെമ്പർ അജിത് കുമാർ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ഏലമ്മ , ഉന്നതി മൂപ്പൻ ശശിധരൻ, കൺവിനർ എ.രാഘവൻ, അംബിക , നിഷ , ഗീത എന്നിവർ സംസാരിച്ചു. ഉന്നതിയിലെ ഗവൺമെൻ്റ് സർവ്വിസിൽ ജോലി നേടിയ ബാലകൃഷ്ണൻ ‘ ലതിക, ശ്രുതി, സുമ എന്നിവരെയും, പാരമ്പര്യ വൈദ്യൻമാരായ ദാമോദർ, എ.രാഘവ , കല്യാണി , പ്രായം കൂടിയ വെള്ളച്ചി അമ്മയെയും ആദരിച്ചു. ചടങ്ങിൽ സിഡിഎസ് , എഡിഎസ് അംഗങ്ങളും; അക്കൗണ്ട് രമിത, നീതു, കമ്മ്യൂണിറ്റി കൗൺസിലർ ശ്രീജില ഉന്നതിയിലെ കുടുംബശ്രീ അംഗൾ എന്നിവർ പങ്കെടുത്തു. എ.ഡി എസ് പ്രസിഡൻ്റ് ചന്ദ്രാവതി സ്വാഗതവും ആനിമേറ്റർ ആർ.പ്രഭ നന്ദിയും പറഞ്ഞു.