
രാജപുരം : കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് നടത്തുന്ന രണ്ടാം ഘട്ട കക്കിരി കൃഷിയുടെ ആദ്യവിളവെടുപ്പ് നടത്തി. സംസ്ഥാന ഹോർട്ടി കൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എൻ.ജ്യോതികുമാരി
ആദ്യവിള പരപ്പ ബ്ലോക്ക് എഡിഎ സി.എസ് സുജിതമോൾക്ക് നൽകിക്കൊണ്ട് ഉദ്‌ഘാടനം ചെയ്തു . കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റിന്റെ കാർഷിക മേഘലയിലെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നതോടൊപ്പം കർഷക കൂട്ടായ്മൾകൾക്കാകെ മാതൃകയാക്കാവുന്ന കൃഷിരീതികളാണ് കെ എസ് എസ് കോടോം യൂണിറ്റ് നടത്തുന്നതെന്ന് അവർ പറഞ്ഞു .പ്രിസിഷൻ ഫാർമിംഗ് രീതിയിലാണ് കൃഷി ചെയ്തിരിക്കുന്നത് .യൂണിറ്റ് നിർമ്മിച്ച ജൈവ ജീവാണു വളമാണ് ഉപയോഗിച്ചിരിക്കുന്നത് . ആദ്യ വിളവെടുപ്പിൽത്തന്നെ 200 കിലോയോളം കക്കിരി നാൽപതു രൂപ നിരക്കിൽ വിപണനം നടത്തി . കഴിഞ്ഞ മഴക്കാലത്ത് ഒന്നര ഏക്കർ സ്ഥലത്തു നാടൻ കക്കിരി കൃഷി ചെയ്തിരുന്നു അത് മികച്ച വിജയമായിരുന്നതിനാൽ പ്രിസിഷൻ ഫാർമിംഗ് രീതിയിൽ വീണ്ടും കൃഷിചെയ്തത് .ഇതോടൊപ്പം തണ്ണിമത്തൻ ഇതേ രീതിയിൽ കൃഷി ചെയ്തിട്ടുണ്ട് . ജൈവ മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് നടത്തി.
യൂണിറ്റ് ഉൽപാദിപ്പിച്ച കൂണിന്റെ വിപണനോദ്‌ഘാടനവും എൻ.ജ്യോതികുമാരി നടത്തി. ഉദ്‌ഘാടനത്തോടനുബന്ധിച്ചു നടന്ന യോഗത്തിൽ കെ എസ് എസ് കോടോം യൂണിറ്റ് പ്രസിഡന്റ് ജസ്റ്റിൻ തോമസ് അധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് എഡിഎ സി.എസ്.സുജിതമോൾ , കോടോം ബേളൂർ അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ഇ.പി ഉഷ , കെഎസ് എസ് ജില്ലാ ജന.സെക്രട്ടറി കെ.സി.ജിജോമോൻ , പി.എം.ജോൺ , എ.ഓ വർഗീസ് ,വി.പി.വിൻസ് , ശ്രീജ തുടങ്ങിയവർ സംസാരിച്ചു .