
രാജപുരം : പനത്തടി, രാജപുരം ഫൊറോനകളുടെ നേതൃത്വത്തിൽ രാജപുരം ഗ്രൗണ്ടിൽ 2025 ഏപ്രിൽ 3 4 5 6 തീയതികളിൽ രാജപുരം വച്ച് നടത്തുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷൻ പന്തൽ കാൽനാട്ടുകർമ്മം കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി നിർവഹിച്ചു. രാജപുരം പൊറോനാ വികാരി ഫാദർ ജോസ് അരീച്ചിറ അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് കുടുംന്തയിൽ, ഫാ.റോജി മുകളേൽ, ഫാ.ജോസ് തറപ്പുതൊട്ടി യിൽ, ഫാ.ബിജു മാളിയേക്കൽ, ഫാ.ജോയൽ മുകളേൽ, തോമസ് പടിഞ്ഞാറ്റുമ്യാലിൽ, സജി മുളവനാൽ എന്നിവർ സംസാരിച്ചു. തൃശ്ശൂർ പോട്ട ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനയും ടീമും ആണ് കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷന്റെ ഭാഗമായി ഗ്രൗണ്ടിലേക്ക് കുരിശിന്റെ വഴിയും, ജെറീക്കോ പ്രാർത്ഥനയും നടത്തി.