Malabarbeats.com > Latest News > മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ലോക ദിന ശേഷി ദിനാചരണം ആചരിച്ചു
മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ലോക ദിന ശേഷി ദിനാചരണം ആചരിച്ചു
രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുള്ളിക്കര സെന്റ് ജോസഫ് സ്പെഷ്യല്‍ സ്‌കൂളിന്റെ സഹകരണത്തോടെ ലോക ദിന ശേഷി ദിനാചരണം ആചരിച്ചു. ആഘോഷത്തിന് ഭാഗമായി ചുളളിക്കര ടൗണില്‍ ് കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ കുട്ടികള്‍ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.തുടര്‍ന്നു നടന്ന റാലി രാജപുരം പോലീസ് സബ് ഇന്‍സ്പെക്ടര്‍ ഷിജു ഫ്ലാഗ് ഓഫ് ചെയ്തു. ആഘോഷത്തിന് ചുള്ളിക്കര സ്പെഷ്യല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ബോധവല്‍ക്കരണ പരിപാടിയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും ഭിന്നശേഷിക്കാരനായ മണിക്കുട്ടന്‍ ക്ലാസ് നയിച്ചു തുടര്‍ന്ന് നടന്ന പൊതുസമ്മേളനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജന്‍ പി ഉദ്ഘാടനം ചെയ്തു. ചുള്ളിക്കര സെന്റ് മേരീസ് പള്ളി വികാരി ബേബി പറ്റിയാല്‍ അധ്യക്ഷതവഹിച്ചു, മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി സെക്രട്ടറി ഫാ.ബിബിന്‍ തോമസ് കണ്ടോത്ത് ആമുഖപ്രഭാഷണം നടത്തി. കോടോം-ബേളൂര്‍ ഗ്രാമപഞ്ചായത്ത് ചുള്ളിക്കര വാര്‍ഡ് മെമ്പര്‍ എ.സി മാത്യു ആശംസാപ്രസംഗം നടത്തി, ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാമത്സരത്തില്‍ വിജയികളായവര്‍ക്കും ഭിന്നശേഷി ഉണ്ടെങ്കിലും ജീവിതത്തിലുണ്ടായ പ്രതികൂലസാഹചര്യങ്ങളെ ധൈര്യപൂര്‍വം നേരിട്ടു ജീവിതവിജയം നേടിയ കുമാരി ശില്പ പോള്‍സണ്‍ മാസ്റ്റര്‍അശ്വന്‍ അരവിന്ദ് എന്നിവര്‍ക്ക് കള്ളാര്‍ സെന്‍തോമസ് പള്ളിവികാരി ഫാ.റെജി തണ്ടാശ്ശേരി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. സ്പെഷ്യല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഷെറിന്‍ സി സ്വാഗതവും, പ്രോഗ്രാം മാനേജര്‍ അബ്രാഹം ഉള്ളാടപ്പള്ളി നന്ദിയും പറഞ്ഞു സ്റ്റാഫ് അംഗങ്ങള്‍ പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കി.