രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലോക ഭിന്നശേഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ലോക ഭിന്നശേഷി ദിനാചരണം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി രാജന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ഷാജി വടക്കേ തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ത്രേസ്യാമ്മ ജോസഫ്, വാര്‍ഡ് മെമ്പര്‍ എം സൈമണ്‍, ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബസ്സി , ശ്രീമതി ബീന ടീച്ചര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യത്തില്‍ ഭിന്നശേഷിക്കാരായ പ്രിയേഷ്, അജിത്ത് എന്നീ കുട്ടികളെ ആദരിക്കുകയും പ്രസ്തുത കുട്ടികള്‍ തങ്ങളുടെ സ്‌കൂളിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തത് ഏവരെയും ഈറനണിയിച്ചു. യോഗത്തിന് വിദ്യാര്‍ത്ഥി പ്രതിനിധി കുമാരി ആഷ്ലി ബെന്നി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലൂക്കോസ് മാത്യു നന്ദി അര്‍പ്പിക്കുകയും ചെയ്തു.

Leave a Reply