
രാജപുരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേർസ് അസോസിയേഷൻ നാൽ പത്തഞ്ചാംസ്ഥാപക ദിനാചരണം നടത്തി. രാജപുരം യൂണിറ്റ് ഓഫിസിൽ ചേർന്ന യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് മെൽബിൻ മാണി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് രാജു കപ്പണക്കാൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന അസി. സെക്രട്ടറി സുരേഷ് പനത്തടി വയർമെൻ ദിന സന്ദേശം നൽകി. ജില്ലാ സെക്രട്ടറി രജീഷ് അമ്പലത്തറ മെമ്പർഷിപ്പ് സ്വീകരിച്ചു. അജോ ജേസഫ്, കൃഷ്ണൻ കൊട്ടോടി, യേശുദാസ് തുടങ്ങിയവർ സംസാരിച്ചു . ക്ഷേമനിധി കുടിശ്ശിഖ എത്രയും പെട്ടെന്ന് വിതരണം ചെയ്യണമെന്നും പെൻഷൻ തുക മൂവായിരം രൂപയാക്കി ഉയർത്തണമെന്നും യോഗം സർക്കാറിനോടാവശ്യപ്പെട്ടു