
രാജപുരം: ജാമിഅത്തുൽ ഹിന്ദ് അൽ ഇസ്ലാമിയയുടെ കീഴിൽ പൂടങ്കല്ല് അയ്യങ്കാവിൽ സ്ഥിതി ചെയ്യുന്ന ഖാജാ ഗരീബ് നവാസ് അക്കാദമിയിൽ ഈവർഷത്തെ പഠനാരംഭം നടന്നു
അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ മദനീയം അബ്ദുൽ ലത്തീഫ് സഖാഫി ഉദ്ഘാടനം ചെയ്തു.
പ്രാർത്ഥനക്കും മുഖ്യ പ്രഭാഷണത്തിനും സയ്യിദ് ബാ ഹസ്സൻ തങ്ങൾ പഞ്ചിക്കൽ നേതൃത്വം നൽകി. അഷ്റഫ് സുഹുരി പരപ്പ, , അസ് അദ് നഈമി, സുബൈർ പടന്നക്കാട്, മഹമൂദ് അംജദി,ഹമീദ് മദനി ബല്ല കടപ്പുറം, നൗഷാദ് ചുള്ളിക്കര , ഷാജഹാൻമൗലവി ഉടുമ്പുന്തല ഹമീദ് അയ്യങ്കാവ് എന്നിവർ ആശംസ പ്രസംഗം നടത്തി.മുദരിസുമാരായ ബഷീർ സഖാഫി പെരുമുഖം, അബ്ദുൽ റഹിമാൻ നൂറാനി, ഇബ്രാഹിം മുസ്ലിയാർ, ജുനൈദ് എം, ശംസുദ്ധീൻ എ എന്നിവർ നേതൃത്വം നൽകി.
ശിഹാബുദ്ദീൻ അഹ്സനി സ്വാഗതവും റാഷിദ് ഹിമമി ബങ്കളം നന്ദിയും പറഞ്ഞു