
രാജപുരം : എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റ ഭാഗമായി രാജപുരം ലോക്കൽ കമ്മിറ്റിയുടെ നേത്വത്വത്തിൽ വിളംബര റാലി സംഘടിപ്പിച്ചു. സമാപന പൊതുയോഗം സിപിഎം ജില്ലാ കമ്മിറ്റി അംഗം ഷാലു മാത്യു ഉത്ഘാടനം ചെയ്തു. ബി.രത്നാകരൻ നമ്പ്യാർ അധ്യക്ഷനായി, കോൺഗ്രസ് എസ് നേതാവ് എച്ഛ്. ലക്ഷ്മണ ഭട്ട്, കേരള കോൺഗ്രസ് എം നേതാവ് ജോസ് പുതുശേരികാല എന്നിവർ സംസാരിച്ചു. സിപിഎം ലോക്കൽ സെക്രട്ടറി കെ.ആർ.ശശിന്ദ്രൻ സ്വാഗതം പറഞ്ഞു