ഇടിമിന്നലിൽ പൊടവടുക്കത്ത് വീടിൻ്റെ വയറിംഗുകൾ കത്തി നശിച്ചു .

രാജപുരം: ഇന്നു രാവിലെ ഏഴ് മണിയോടെയുണ്ടായ ഇടിമിന്നലിൽ തട്ടുമ്മലിലെ ഗിരിജ, പൊടവടുക്കത്തെ ശോഭന എന്നിവരുട വീടിൻ്റെ വയറിംഗുകൾ കത്തി നശിച്ചു. കോടോം ബേളൂർ പി.ദാമോധരൻ, വാർഡ് മെമ്പർ എൻ.എസ്. ജയശ്രീ, ബിജെപി നേതാക്കളായ പി.കെ.സുരേന്ദ്രൻ, സുജിത് വടക്കേക്കര, രാധാകൃഷ്ണൻ മഠം, ഹരിപ്രസാദ്, വി.നാരായണൻ ക്ലായി എന്നിവർ സ്ഥലം സന്ദർശിച്ചു. ശോഭനയുടെ വീട്ടിലെ വൈദ്യുത വീട്ടുപകരണങ്ങൾ, കിടക്കകൾ എന്നിവയും കത്തി നശിച്ചിട്ടുണ്ട്.

Leave a Reply