ഇരിയ കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്  രജത ജൂബിലി ആഘോഷം: സാംസ്കാരിക സമ്മേളനം നടത്തി

രാജപുരം : ഇരിയ കാട്ടുമാടം ജവഹർ ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് രജത ജൂബിലി ആഘോഷം ജവഹർ നാട്ടുത്സവ്  -2025 സാംസ്കാരിക സമ്മേളനം കാസർകോട് എംഎൽഎ  എൻ.എ.നെല്ലിക്കുന്ന്  ഉദ്ഘാടനം ‘ചെയ്തു. സംഘാടക സമിതി വൈസ് ചെയർപേഴ്സൺ രജനി നാരായണൻ അധ്യക്ഷയായിരുന്നു. സിനിമ സീരിയൽ താരം ഉണ്ണിരാജ് ചെറുവത്തൂർ, മജീഷ്യൻ ബാലചന്ദ്രൻ കൊട്ടോടി എന്നിവർ മുഖ്യാതിഥികളായി.
കെ.വി.കേളു ഇരിയ, ഗോപി മുളവന്നൂർ, ഷിബിൻ ഉപ്പിലിക്കൈ, വിജയൻ ശങ്കരംപാടി, മാസ്റ്റർ മഹിപാൽ, അഡ്വ അബ്ദുൾ റഷീദ്, അഡ്വ. ഷാലു മാത്യു, അഡ്വ നവനീത് ചന്ദ്രൻ, അശ്വിൻ കൊല്ലാലയിൽ, വിനു വേലാശ്വരം, എന്നിവർ വിവിധ വിഷയങ്ങളിൽ  ക്ലാസ്സെടുത്തു. കെ വി ഗോപാലൻ ഇരിയ, കെ.ടി.കണ്ണൻ കാട്ടുമാടം,  സതീശൻ ഇരിയ, വിഷ്ണു കാട്ടുമാടം  എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറി..

Leave a Reply