ബാലന് ഇനി മഴത്തും വെയിലത്തും നടന്ന് ലോട്ടറി വിൽക്കേണ്ട. പട്ടികവർഗ വർഗ വകുപ്പ് പെട്ടിക്കട അനുവദിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ എഴാം വാർഡിൽ ചക്കിട്ടടുക്കം പട്ടിക വർഗ്ഗ ഊരിലെ
താമസക്കാരനായ ബാലന് ഇനി കുടുംബം പോറ്റാൻ മഴയത്തും വെയിലത്തും ലോട്ടറി വിറ്റ് നടക്കേണ്ട.
ലോട്ടറി വിൽപ്പനയ്ക്കായി പട്ടികവർഗ വർഗ വകുപ് പെട്ടിക്കട അനുവദിച്ചു.
 തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു ബാലന്  ഹ്യദയ ശസ്ത്രക്രിയ നടത്തിയതോടെ തെങ്ങിൽ കയറാൻ പറ്റാത്ത അവസ്ഥയായി. മകൻ എൻന്റോസൾഫാൻ രോഗിയാണ്. പിന്നീട് കുടുംബം പോറ്റാൻ നടന്നുള്ള ലോട്ടറി വിൽപ്പന  തുടങ്ങി.       തുടർന്ന്  രണ്ടാം വാർഡ് ഊര് മൂപ്പൻ നാരായണൻ കണ്ണാടിപ്പാറയുടെ സഹായത്തോടെ പെട്ടിക്കട അനുവദിക്കണമെന്ന്  കാണിച്ച് ജില്ലാ കലക്ടർക്ക് അപേക്ഷ നൽകി. കലക്ടർ അപേക്ഷ  ജില്ലാ പഞ്ചായത്തിനും,  ജില്ലാ പഞ്ചായത്ത്  വീണ്ടും  സാമൂഹ്യ നിതി വകുപ്പിന്നും  കൈമാറി. സാമൂഹ്യ നീതി വകുപ്പ്  ഫണ്ട് ഇല്ലെന്ന് പറഞ്ഞ്  പിൻമാറിയതോടെ പിന്നീട് ബാലൻ പരാതിയുടെ  പകർപ്പ് വെച്ച്  നാരായണൻ കണ്ണാടിപ്പാറയുടെ സഹായത്തോടെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനെ 2024 ൽ അപേക്ഷ തയ്യാറാക്കി സമിപ്പിച്ചു. ഇതേ തുടർന്ന് ബാലന് പെട്ടിക്കട  അനുവദിക്കണമെന്ന്  പരപ്പ പട്ടിക വർഗ്ഗ വികസന ഓഫിസിനോട്  ഉത്തരവിടുകയും ചെയ്യുകയായിരുന്നു. ഇന്നു പെട്ടിക്കട പ്രവർത്തനമാരംഭിച്ചു.

Leave a Reply