കെ.സി.വൈ.എൽ  കോട്ടയം അതിരൂപതതല കായികമേള സമാപിച്ചു

.

രാജപുരം: കെ.സി.വൈ.എൽ സംഘടനയുടെ 2024-25 പ്രവർത്തന വർഷത്തിലെഅതിരൂപതാതല  കായികമേള രാജപുരം ഫൊറോനായുടെ  നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ സമാപിച്ചു
അതിരൂപത ഡയറക്‌ടർ ഷെല്ലി ആലപ്പാട്ട് പതാക ഉയർത്തി ഉദ്ഘാടനം ചെ.യ്തു. അതിരൂപത ജോയിന്റ് സെക്രട്ടറി ബെറ്റി തോമസ് പുല്ലുവേലിൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ജോണിസ് പി.സ്റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ. ഷിനോ ചാക്കോ  ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ രാജപുരം ഫൊറോന വികാരി ഫാ.ജോസഫ് അരീച്ചിറ സമ്മാനങ്ങൾ വിതരണം ചെയ്തു. അതിരൂപത ചാപ്ലയിൻ ഫാ.മാത്തുക്കുട്ടി കുളക്കാട്ടുകുടിയിൽ ആമുഖ സന്ദേശം നൽകി.  അതിരൂപത വൈസ് പ്രസിഡന്റ്‌ ജാക്സൺ സ്റ്റീഫൻ സ്വാഗതവും രാജപുരം ഫൊറോന പ്രസിഡന്റ്‌ ബെനറ്റ് പി ബേബി നന്ദിയും പറഞ്ഞു. ‘ ഡയറക്ടർ സ്റ്റെഫി തോമസ്,  ജോയിന്റ് സെക്രട്ടറി അലൻ ബിജു , രാജപുരം ഫൊറോന ചാപ്ലയിൻ ഫാ സനീഷ് കയ്യാലക്കകത്ത്, മലബാർ റീജിയൻ ഡയറക്ടർ തോമസ് ചാക്കോ ട്രഷറർ അഖിൽ തോമസ്, ജോയിന്റ് സെക്രട്ടറി ജ്യോതിസ് തോമസ്, രാജപുരം ഫൊറോന അഡ്വൈസർ സി.ഷാന്റി, ഡയറക്ടർ ലിജോ ഭാരവാഹികളായ അബിയ ജോസ്, ജിയോ ജോസഫ്, അബിന സാലു, ആൽബിൻ ജോർജ്, രാജപുരം യൂണിറ്റ് പ്രസിഡന്റ്‌ ആൽബിൻ ജോജോ എന്നിവർ നേതൃത്വം നൽകി.
7 ഫൊറോനകളിൽ നിന്നായി 125 കായിക താരങ്ങൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ  142 പോയിന്റുകളോടു കൂടി രാജപുരം ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. 16 പോയിന്റുകളോട് കൂടി  കടുത്തുരുത്തിയും 14 പോയിന്റുകളോടു കൂടി പെരിക്കല്ലൂർ, ചുങ്കം, കൈപ്പുഴ ഫൊറോനകളും രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി. യൂണിറ്റ് തലത്തിൽ 75 പോയിന്റുകളോടു കൂടി മാലക്കല്ല് യൂണിറ്റും 37 പോയിന്റുകളോടു കൂടി പൂക്കയം യൂണിറ്റും 30 പോയിന്റുകളോട് കൂടി രാജപുരം യൂണിറ്റും ഒന്ന് രണ്ട് മൂന്ന് എന്നീ സ്ഥാനങ്ങൾ കരസ്ഥമാക്കി.
ആൺകുട്ടികളുടെ വ്യക്തിഗത ചാമ്പ്യനായി രാജപുരം യൂണിറ്റ് അംഗം ജിനോ ജോസ് (100 മീ., 200 മീ, 400 മീ – 1st)  തിരഞ്ഞെടുക്കപ്പെട്ടു. പെൺകുട്ടികളുടെ വ്യക്തിഗത ചാമ്പ്യനായി മാലക്കല്ല് യൂണിറ്റ് അംഗം ആക്ക്സയും (3000 മീ,1500 മീ, 800 മീ – 1st) പൂക്കയും യൂണിറ്റ് അംഗം ജെസ്‌നിയും (100 മീ, 200 മീ, 400 മീ – 1st) തിരഞ്ഞെടുക്കപ്പെട്ടു.
അതിരൂപത കായികമേള ഏറ്റെടുത്തു വിജയകരമായി സംഘടിപ്പിച്ച രാജപുരം ഫൊറോന കെ സി വൈ എൽ നും ആതിഥ്യമേകിയ രാജപുരം യൂണിറ്റിനും എല്ലാവിധ പിന്തുണയും നൽകിയ കെ സി വൈ എൽ മലബാർ റീജിയനും അതിരൂപത സമിതിയുടെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

Leave a Reply