
രാജപുരം : നാളികേര കർഷകർക്ക് ലോകബാങ്ക് അനുവദിച്ച 139 കോടി രൂപ വകമാറ്റി ചിലവഴിച്ചതിൽ പ്രതിഷേധിച്ചും റബ്ബർ കർഷകർക്ക് സർക്കാർ ഉറപ്പ് നൽകിയ 250 രൂപതറ വില പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും പിണറായി സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾ തിരുത്തണം എന്നാവശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പനത്തടിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൃഷിഭവനു മുന്നിൽ ധർണ്ണ നടത്തി. കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹരീഷ് പി.നായർ ഉൽഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി ജോണി തോലമ്പുഴ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് പനത്തടി മണ്ഡലം പ്രസിഡൻ്റ് കെ.ജെ.ജയിംസ് , കെ.എൻ.വിജയകുമാർ ,സണ്ണി ഇലവുങ്കൽ , ജോസ് നാഗരോലിൽ, മുരളി പാലത്തിങ്കൽ , പി.എം.ബാബു, എം.ബാലു, മാത്യു ഈറ്റത്തോട്ട് തുടങ്ങിയവർ സംസാരിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം.ശ്രീധരൻ സ്വാഗതവും പഞ്ചായത്ത് മെമ്പർ എൻ.വിൻസൻ്റ് നന്ദിയും പറഞ്ഞു.