
രാജപുരം : കള്ളാർ പഞ്ചായത്ത് പദ്ധതിയിൽ 125000 രൂപ ചെലവിൽ ജീവനക്കാർക്കും , രോഗികളുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി പൂടംകല്ല് ഹോസ്പിറ്റലിൽ സ്ഥാപിച്ച
ഓപ്പൺ ജിം പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ജെ.എച്ച് ഐ കെ.വിമല
സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി അധ്യക്ഷത വദിച്ചു.
വികസന കാര്യ കമ്മറ്റി ചെയർമാൻ
കെ.ഗോപി , വാർഡ് മെമ്പർമാരായ
വി.സബിത, സണ്ണി എബ്രഹാം, മിനി ഫിലിപ്പ്, പി.ശരണ്യ, ലീലാ ഗംഗാധരൻ, വനജ ഐത്തു. ജോസ് പുതുശ്ശേരികാലായിൽ , എം.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.