പേരിയ കരിങ്കല്ലിങ്കൽ കർത്തമ്പു വായനശാല ആൻഡ് ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം മേയ് 17 ന്

രാജപുരം : പേരിയ കരിങ്കല്ലിങ്കൽ കർത്തമ്പു വായനശാല ആൻഡ് ഗ്രന്ഥാലയത്തിനും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്‌ഥാന ലൈബ്രറി കൗൺസിലിന്റെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനവും വാർഷികാഘോഷവും മേയ് 17, 18, 19 തീയതികളിൽ നടക്കും. മേയ് 17ന് രാവിലെ 11 മണിക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു കെട്ടിടം ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ യു.നാരായണൻ നായർ അധ്യക്ഷത വഹിക്കും. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജ മുഖ്യാതിഥിയാകും. സംസ്‌ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി.വി.കെ.പനയാൽ മുൻകാല ക്ലബ് പ്രവർത്തകരെ ആദരിക്കും. വൈകിട്ട് 5.30ന് വിവിധ കലാപരിപാടികൾ അരങ്ങേറും. രാത്രി 7 മണിക്ക്
വോളി നൈറ്റ്. 18ന് വൈകിട്ട് 6.30ന് ത്രിവേണി ക്ലബ്ബിലെ പ്രതിഭകളുടെ നൃത്തനൃത്യങ്ങൾ, 8.30ന് ത്രിവേണി കലാവേദിയുടെ നാടകം. 19ന് രാവിലെ 9.30ന് ഫുട്ബോൾ ടൂർണമെന്റ്, വൈകിട്ട് 7 മണിക്ക് നടക്കുന്ന സമാപന സമ്മേളനം പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്യും. അമ്പലത്തറ എസ്ഐ സി.സുമേഷ് ബാബു മഖ്യാതിഥിയാകും. മനോജ് പട്ടാന്നൂർ സാംസ്‌കാരിക പ്രഭാഷണം നടത്തും. 8.30ന് നടക്കുന്ന ഗാാനമേളയോടെ ആഘോഷത്തിന് സമാപനമായുമെന്ന് സംഘാടക സമിതി ചെയർമാൻ യു.നാരായണൻ നായർ, ജനറൽ കൺവീനർ പി.ഗോപി, ത്രിവേണി ക്ലബ്ബ് പ്രസിഡൻ്റ് എൻ.വി. ഉണ്ണിക്കൃഷ്‌ണൻ, വായന ശാല സെക്രട്ടറി പി.കപിൽകുമാർ, ത്രിവേണി ക്ലബ്
സെക്രട്ടറി വി.വി.പ്രീജിത്ത് എന്നിവർ അറിയിച്ചു.

Leave a Reply