
രാജപുര : പേരിയ കരിങ്കല്ലിൽ കർത്തമ്പു വായനശാല ഗ്രന്ഥാലയത്തിനും ത്രിവേണി ക്ലബ്ബിനും വേണ്ടി സംസ്ഥാന ലൈബ്രറി കൗൺസിലിന്റെയും പൊതുജനങ്ങളുടെയും സഹായത്താൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാർഷികാഘോഷവും നടന്നു. ജനകീയ പങ്കാളിത്തത്തിൽ നിർമ്മാണ പ്രവർത്തനം ആരംഭിച്ച് ആറുമാസം കൊണ്ടാണ് മുഴുവൻ പണിയും പൂർത്തീകരിച്ച ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ജനകീയ പങ്കാളിത്തത്തിൽ നടന്നത്.സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ യു നാരായണൻ നായർ അധ്യക്ഷനായി. കോടോം ബോളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ മുഖ്യാതിഥിയായി. വായനശാല സെക്രട്ടറി പി.കപിൽ കുമാർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രന്ഥലോകം പത്രാധിപർ പി.വി.കെ.പനായാൽ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഷൈലജ അയ്യങ്കാവ്, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ.വി.കുഞ്ഞിരാമൻ, സെക്രട്ടറി പി.പ്രഭാകരൻ, മുൻ സംസ്ഥാന സെക്രട്ടറി അഡ്വ:പി.അപ്പുക്കുട്ടൻ, രാജേന്ദ്രൻ അടുക്കം, ഇ.ബാലകൃഷ്ണൻ, മുരളി പനങ്ങാട്, സുകുമാരൻ കാലിക്കടവ്, പി.ജെ.വർഗീസ്, പി.ഗോപാലൻ, എൻ.വി.രാജൻ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ പി.ഗോപി സ്വാഗതവും ക്ലബ്ബ് പ്രസിഡണ്ട് പി.രഘു നന്ദിയും പറഞ്ഞു.ചടങ്ങിൽ വച്ച് ക്ലബ്ബിനു വേണ്ടി പ്രവർത്തിച്ച 25 അംഗങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു.
വോളി നൈറ്റ്,വിവിധ കലാപരിപാടികൾ,യു നാരായണൻ നായർ രചിച്ച പ്രസാദ് കണ്ണോത്ത് സംവിധാനം ചെയ്തുത്രിവേണി കലാവേദി അവതരിപ്പിക സമകാലിക സംഭവങ്ങൾ ആസ്പദമാക്കി ഹോട്ടൽ പയമ എന്ന നാടകവും ഫുട്ബോൾ ടൂർണ്ണമെൻറ്,സമാപന സമ്മേളനം,ഗാനമേള എന്നിവ മൂന്നു ദിവസങ്ങളിലായി നടക്കുന്ന വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കും.