
രാജപുരം : ആദ്യകാല ഗ്രന്ഥശാല പ്രവര്‍ത്തകനും, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗവുമായ പത്മനാഭന്‍ മാച്ചിപ്പള്ളിയെ വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം
ആദരിച്ചു. ലൈബ്രറി കൗണ്‍സില്‍ ഹൊസ്ദൂര്‍ഗ് താലൂക്ക് കമ്മിറ്റി അംഗമായും പഞ്ചായത്ത് സമിതി കണ്‍വീനർ, വെള്ളരിക്കുണ്ട് താലൂക്ക് എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗം, ജില്ലാ ലൈബ്രറി കൗണ്‍സില്‍ അംഗം എന്നീ നിലകളിൽ പ്രവര്‍ത്തിച്ച് ഗ്രാസ്ഥശാല സംഘത്തിന് മാതൃകയായി. ലൈബ്രറി കൗണ്‍സില്‍ അംഗം പി.ദീലിപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വി.എ.പുരുഷോത്തമന്‍ അധ്യക്ഷനായി. പത്മനാഭന്‍ മാച്ചിപ്പള്ളി, അഗസ്റ്റ്യന്‍ കെ.മാത്യു, കെ.നളിനാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. വായനശാല സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ സ്വാഗതവും, ഇ.രാജി നന്ദിയും പറഞ്ഞു.