
രാജപുരം: വോയ്സ് ഓഫ് ഡിസേബിൾഡ് ജില്ലാ സമ്മേളനവും സ്റ്റേറ്റ് എക്സിക്യൂട്ടീവ് സമ്മേളനവും കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു. വോയിസ് ഓഫ് ഡിസേബിൾഡ് സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി കെ.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ കോട്ടോടി. മുഖ്യഥിതിയായി. വോയ്സ് ഓഫ് ഡിസേബിൾഡ് സംസ്ഥാന പ്രസിഡന്റ് നാസിർ മനയിൽ കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വോയ്സ് ഓഫ് ഡിസേബിൾഡ് മലപ്പുറം പ്രസിഡന്റ് വേലായുധൻ, എറണാകുളം ജില്ലാ സെക്രട്ടറി ഷഹനാസ്, സംസ്ഥാന ട്രഷറർ രാജു ഉളിയന്നൂർ, എറണാകുളം കോർഡിനേറ്റർ ആരിഫ ടീച്ചർ, എറണാകുളം എക്സിക്യൂട്ടീവ് അംഗം
ബീന എടവനക്കാട് എന്നിവർ പ്രസംഗിച്ചു തുടർന്ന് നടന്ന ജില്ലാ തിരഞ്ഞെടുപ്പിൽ വോയിസ് ഓഫ് ഡിസേബിൾഡ് സംസ്ഥാന സെക്രട്ടറി പി.എ.സൂരജ് പോളിംഗ് ഓഫീസറായി.
പുതിയ ജില്ലാ ഭാരവാഹികൾ
പ്രസിഡന്റ്: . കെ.കെ ബാലകൃഷ്ണൻ,
സെക്രട്ടറി: റഷീദ കള്ളാർ .
ട്രഷറർ :മനോജ് മഞ്ഞങ്ങാനം
വൈസ് പ്രസിഡന്റ് : ഹനീഫ പൂടംകല്ല്
ജോയിന്റ് സെക്രട്ടറി : ടിന്റു പുള്ളിക്കര
എക്സിക്യൂട്ടീവ് അംഗങ്ങൾ
രതീഷ് പെരുമ്പള്ളി
യശോദ രാജപുരം
രമണി
ശ്രീധരൻ പൂടംകല്ല്
ശങ്കരൻ
ശേഷം ജില്ലാ ട്രഷറർ നന്ദി പറഞ്ഞു യോഗം പിരിഞ്ഞു