
രാജപുരം : എണ്ണപ്പാറ പേരിയ കർത്തമ്പു വായനശാല ഗ്രന്ഥാലയം കെട്ടിടോദ്ഘാടനം, വാർഷികാഘോഷം എന്നിവ സമാപിച്ചു. സമാപന സമ്മേളനം കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ദാമോദരൻ ഉദ്ഘാടനം ചെയ്‌തു. വായനശാല പ്രസിഡൻ്റ് എൻ.വി.ഉണ്ണിക്കൃഷ്ണൻ അധ്യക്ഷത വഹിച്ചു. അമ്പലത്തറ സബ് ഇൻസ്പെക്ടർ സി.സുമേഷ് ബാബു ചടങ്ങിൽ മുഖ്യാതിഥിയായി. പരപ്പ ബ്ലോക്ക് ചെയർപേഴ്സൺ രജനി കൃഷ്‌ണൻ, യൂത്ത് കോഓർഡിനേറ്റർ ബി.പി.വിഷ്‌ണു, സരസ്വതി എഎൽപി സ്‌കൂൾ അധ്യാപിക കാർത്യായനി, മയ്യഴി പുഴയുടെ തീരങ്ങളിൽ സുവർണ ജൂബിലി നോവൽ അവാർഡ് ജേതാവ് സിജോ എം.ജോസ്, പേരിയ ഭഗവതി കാവ് ദേവസ്ഥാനം സെക്രട്ടറി ശ്രീജൻ, ഒരുമ സർവീസ് സൊസൈറ്റി സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ , പുലരി സാംസ്കാരിക കേന്ദ്രം സെക്രട്ടറി സാബു കാരാക്കോട്, സുനിത പ്രകാശൻ, ലവിത നിഷാന്ത്, ക്ലബ് സെക്രട്ടറി വി.വി.പ്രീജിത്ത് സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി കെ.പ്രശാന്ത് നന്ദിയും പറഞ്ഞു.